ആലപ്പുഴ : കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി. കുടുംബത്തോടൊപ്പം കുട്ടനാട് സന്ദര്‍ശിക്കാനെത്തിയതാണ് യുവാവ്. 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെയാണ് കാണാതായത്. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം വാര്‍ഡ് കളപ്പുരയില്‍ ഹൗസില്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (മനു -22) നെയാണ് കാണാതായത്. കുടുംബത്തോടൊപ്പം മൂന്ന് കാറുകളിലായി കുട്ടനാട് കൈനകരിയിലെത്തിയതാണ്. മുണ്ടക്കല്‍ പാലത്തിന് സമീപം ഗുരുമന്ദിരം ജെട്ടിയിലെ കടവിലാണ് കുളിച്ചു കൊണ്ടിരുന്നത്. ആദിലിനായുള്ള തെരച്ചില്‍ തുടരുകയാണ്.
കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി
RECENT NEWS
Advertisment