പുറമറ്റം പഞ്ചായത്തില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ; ജല അതോറിറ്റിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : പുറമറ്റം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിൽ കൂടി ജലം ലഭിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ പ്രദേശത്ത് വെള്ളം ലഭിക്കുന്നത്, അതും അർധരാത്രിയിൽ. ചിലപ്പോൾ കൃത്യമായി വെള്ളം എത്താറുമില്ല. വേനൽ കനത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. ആഴ്ചയിൽ രണ്ട് ദിവസം വെള്ളം ലഭിക്കുവാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പരിഹാരം കാണാത്തപക്ഷം സമരപരിപാടി നടത്തുന്നതിനും തീരുമാനിച്ചു. പ്രതിഷേധ യോഗം യുഡിഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. രശ്മിമോൾ, രാജേഷ് സുരഭി, രാജു തേകുന്നത്ത്, മീരാൻ സാഹിബ്, എം.എസ്. കുര്യൻ, പി.എം. റെജിമോൻ, സന്തോഷ് കരിമാലത്ത്, ജോസ് തടത്തേൽ, അനില ഫ്രാൻസിസ്, എം.ഇ. ഈപ്പൻ, ഷാജി മാത്യു, മാത്തുക്കുട്ടി തേകുന്നത്ത്, കെ.കെ. റെജു, തോമസ് വർഗീസ്, സി.ജി. ഉമേഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...