Friday, May 9, 2025 8:50 pm

മുല്ലപ്പെരിയാറില്‍ നിന്നും കാർഷികാവശ്യങ്ങൾക്കായി കൂടുതൽ വെള്ളം തമിഴ്‌നാട് കൊണ്ടുപോയി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കാർഷികാവശ്യങ്ങൾക്കായി കൂടുതൽ വെള്ളം തമിഴ്‌നാട് കൊണ്ടുപോയി തുടങ്ങി. സെക്കന്‍ഡില്‍ 300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ബേബി ഡാം ബലപ്പെടുത്തി 152 അടിയിലേക്ക് ജലനിരപ്പെത്തിക്കാനുള്ള ശ്രമം തുടരുമെന്ന് തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയ സാമി പറഞ്ഞു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകൾ കാർഷികവൃത്തിക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. കാലവര്‍ഷം ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാട് കൂടുതൽ വെള്ളമെടുത്ത് തുടങ്ങിയത്.

തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തമിഴ്‌നാട് സഹകരണ മന്ത്രി ഐ. പെരിയസാമിയുടെ സാന്നിധ്യത്തിൽ ഷട്ടര്‍ തുറന്നു. 120 ദിവസത്തേയ്ക്ക് 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമായാണ് തമിഴ്നാട് ഉപയോഗിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്നതിൽ ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും 152 അടിയിലേക്ക് ജലനിരപ്പെത്തിക്കാനാകും സർക്കാർ ശ്രമമെന്നും തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയ സാമി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കാനിരിക്കെ 118.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയ സംഭരണശേഷി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

0
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിൽ എസ്എസ്എൽസി...

ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി

0
ദില്ലി: ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി. രണ്ട് തവണയാണ്...

ചേന്ദമംഗലം കൂട്ടക്കൊലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ...

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...