ജോർദാൻ കിരീടാവകാശിയുടെ ജീവിതസഖിയായി സൗദി അറേബ്യൻ സുന്ദരി ; വിവാഹം രാജകീയം

For full experience, Download our mobile application:
Get it on Google Play

അമ്മാൻ; ജോർദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി. ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനാണ് സൗദിയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള രജ്‌വ അൽസെയ്ഫിനെ ജീവിതസഖിയാക്കിയത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തിൽ വച്ചായിരുന്നു രാജകീയ വിവാഹം. വിവാഹച്ചടങ്ങിൽ യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് എന്നിവർ അടക്കം 140 അതിഥികൾ പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്തു.

കൊട്ടാരത്തിന് പുറത്തു കൂടിയിരുന്ന ജനക്കൂട്ടം ഹുസൈൻ രാജകുമാരനേയും രജ്‌വ അൽസെയ്ഫിനേയും കയ്യടികളോടെയാണ് എതിരേറ്റത്. 29കാരിയായ രജ്‌വ സൗദി ആർക്കിടെക്ടാണ്. ന്യൂയോർക്കിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. വിവാഹത്തോടെ രജ്‌വ ജോർ​ദാൻ രാജകുമാരി പദവി ലഭിച്ചു. 28കാരനായ ഹുസൈൻ രാജാവായി അധികാരത്തിലേറുന്നതോടെ രാജ്യത്തെ രാജ്ഞിയാവും. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ബന്ധുകൂടിയാണ് രജ്‌വ. രജ്‌വയുടെ മാതാവ് സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോർദാനും തമ്മിൽ പുതിയ ബന്ധത്തിനും തുടക്കമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....