കൊച്ചി : കൊച്ചിയിലെ കുടിവെള്ള ക്ഷാമം തുടരും. ജല അതോറിറ്റിയുടെ ജല വിതരണം തുടങ്ങാത്തതാണ് ക്ഷാമം തുടരാൻ കാരണം. കുടിവെള്ള ടാങ്കറുകൾ ഇതുവരെ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിനായിരുന്നു തീരുമാനം. ജലവിഭവ മന്ത്രിയുടെ യോഗത്തിൽ ആണ് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ഇന്ന് മുതൽ ജല വിതരണത്തിന് തീരുമാനിച്ചത്. ജല അതോറിറ്റിക്ക് ഉള്ളത് ഒരു ടാങ്കർ ലോറി മാത്രം ആണ്. അതിനാൽ കുടിവെള്ള വിതണം വേഗത്തിലാക്കാൻ ടാങ്കർ ലോറി ഉടമകളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിച്ച് നടപടികൾ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ടാങ്കർ ലോറി ഉടമകളാരും ഇതുവരെ ക്വട്ടേഷൻ നൽകിയിട്ടില്ല .
നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് കുടിവെള്ള വിതരണം തുടങ്ങാനാകുമെന്ന് നോഡൽ ഓഫീസർ രാജേഷ് പറഞ്ഞു. ടാങ്കറുകൾ മുന്നോട്ട് വന്നില്ലെങ്കിൽ അടുത്ത നടപടികളിലേക്ക് കടക്കും. നിലവിൽ തദ്ദേശസ്ഥാപനങ്ങൾ ആണ് വെള്ളം ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത്. ഇതിനിടെ കുടിവെള്ള ക്ഷാമത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ സമരം തുടങ്ങി. കുടങ്ങളുമായി കരുവേലിപ്പടിയിലെ ജല വകുപ്പ് ഓഫിസ് ഉപരോധിച്ച് ആയിരുന്നു സമരം. ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിലായിരുന്നു സമരം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.