റാന്നി : വിവിധ പഞ്ചായത്തുകളിൽ കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ സംയു ക്തമായി നടപ്പിലാക്കി വരുന്ന ജെ.ജെ.എം പ്രവൃത്തികൾ നടക്കുന്നതിനാല്‍ കേരള വാട്ടർ അതോറിറ്റിയുടെ ജല വിതരണ ശൃംഖലയിൽ ഉളള ഉയർന്ന പ്രദേശങ്ങളിലെ ജലവിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭാഗീകമായി മാത്രമേ ഉണ്ടാവുകയുളളുവെന്ന് റാന്നി വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പൊതുജനങ്ങൾ ജലവിതരണം ഉള്ള സമയത്ത് ആവശ്യത്തിന് ജലം ശേഖരിക്കാൻ ശ്രമിക്കണമെന്നും ഇതിന് സാധിക്കാത്തവർ റാന്നി സബ്‌ഡിവിഷൻ ഓഫീസിൽ കണക്ഷൻ താൽക്കാലികമായി വിച്ഛേദിക്കാനുള്ള അപേക്ഷ നൽകണമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജല മോഷണം, ജലചൂഷണം എന്നീ നിയമ വിരുദ്ധപ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. നിയമപ്രകാരമുള്ള പരമാവധി തുക ശിക്ഷയായി അടയ്‌ക്കേണ്ടി വരും. പൊതുജനങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങി നാനാവിഭാഗങ്ങളിൽപ്പെട്ട ആളുകൾ നിയമ വിരുദ്ധ പ്രവ്യത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ചുവടെ ചേർക്കുന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും ആവശ്യപ്പെട്ടു. വേനലിനെ അഭിമുഖീകരിക്കുന്നതിനായി വാട്ടർ അതോറിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ കർശന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഫോൺനമ്പർ. 04735-227160
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033