അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകി ; രാഹുൽ ഗാന്ധിക്ക് 500 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ദില്ലി : അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകിയതിന് രാഹുൽ ഗാന്ധിക്ക് പിഴ. മഹാരാഷ്ട്രയിലെ താനെ കോടതിയാണ് പിഴ ചുമത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലായിരുന്നു ഹർജി. 881 ദിവസം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധി നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നായിരുന്നു കോടതി നടപടി. ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മാപ്പപേക്ഷ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ഹർജി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്എസ് പ്രവർത്തകൻ വിവേക് മങ്കേരേക്കർ കോടതിയെ സമീപിച്ചത്. ഇതിൽ മറുപടി നൽകാൻ വൈകിയതിനാണ് രാഹുൽ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...