പത്തനംതിട്ട : മഴക്കാലത്ത് കുടിവെള്ളസ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്. മലിനമായ വെള്ളം കുടിക്കുന്നത് കോളറ, മഞ്ഞപിത്തം, വയറിളക്കം, ടൈഫോയ്ഡ്, മുടികൊഴിച്ചില്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകും. കാഴ്ചയില്‍ തെളിഞ്ഞ ജലം ശുദ്ധം ആകണമെന്നില്ല. ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
പലപ്പോഴും അസുഖം വരുമ്പോള്‍ ആശുപത്രിയിലേക്ക് ഓടിപ്പോയി ചികിത്സ തേടുന്നവരാണ് അധികവും. മിക്ക അസുഖങ്ങള്‍ക്കും കാരണം ഭക്ഷണപദാര്‍ഥങ്ങളാണ്. കുടിവെള്ളവും അതില്‍ മുഖ്യമാണ്. എന്നാല്‍ കുടിവെള്ളം കാലാകാലങ്ങളില്‍ പരിശോധിക്കുവാന്‍ പലരും തയ്യാറാകുന്നില്ല. പ്രധാന കാരണം ഇതിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണ്. എവിടെയാണ് പരിശോധിക്കുന്നത് എന്നും പലര്‍ക്കും അറിയില്ല. കിണറുകളിലെ വെള്ളത്തില്‍ ചില രാസപദാര്‍ഥങ്ങളും ബാക്ടീരിയകളും ഒക്കെ അടങ്ങിയേക്കാം. ആരോഗ്യത്തിന് ദോഷം വരുത്തുന്ന കോളിഫോം ബാക്ടീരിയകള്‍ ഒരുപക്ഷെ വളരെ കൂടുതല്‍ കാണും. ഇതിന്റെയൊക്കെ കൃത്യമായ കണക്ക് വെള്ളം ശാസ്ത്രീയമായി പരിശോധിച്ചാല്‍ മാത്രമേ കണ്ടുപിടിക്കുവാന്‍ കഴിയൂ. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുകയാണ്. അതുകൊണ്ട് കുടിവെള്ളം പരിശോധിച്ച് തങ്ങള്‍ കുടിക്കുന്നത് ശുദ്ധജലം തന്നെയെന്ന് ഉറപ്പുവരുത്തുക.
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളത്തിന്റെ 25 പരാമീറ്ററുകള്‍ പരിശോധിക്കുന്ന ഒരു ലാബ് കോഴഞ്ചേരിക്ക് സമീപം തെക്കേമലയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് വെള്ളം, ടാങ്കറില്‍ എത്തിക്കുന്ന വള്ളം, എന്നിവയിലെ നിറം, മണം, ഇരുമ്പ്, കാല്‍സ്യം, ഉപ്പുരസം, പുളിപ്പ്, കട്ടിപ്പ്, ബാക്ടീരിയ തുടങ്ങിയ പാരാമീറ്ററുകള്‍ പരിശോധിച്ച് ഇവിടെനിന്നും റിസല്‍ട്ട് ലഭിക്കും. ജലം മലിനമെന്നു കണ്ടാല്‍ സൂപ്പര്‍ ക്ലോറിനേഷന്‍, ഫില്‍റ്ററേഷന്‍ എന്നിവക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കും. ജല പരിശോധനക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം – 9747411925