തിരുവല്ല : നവീകരിച്ച അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളക്കെട്ട് ദുരിതം. ഒറ്റത്തെങ്ങ് മുതൽ പൊടിയാടി വരെ പലയിടങ്ങളിലും റോഡ് വശങ്ങളിൽ വെള്ളക്കെട്ടുണ്ട്. വീടുകളിലേക്കും വ്യാപരസ്ഥാപനങ്ങളിലേക്കും നടന്നുകയറാൻ കഴിയാത്ത അവസ്ഥ. ടാർ ചെയ്തപ്പോൾ റോഡ് ഉപരിതലത്തിന്റെ നിരപ്പ് ശരിയാകാതെവന്ന ഭാഗങ്ങളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. അരികിൽ ഓടയുള്ള ഭാഗത്തും വെള്ളം ഒഴുകിമാറുന്നില്ല. വൈക്കത്തില്ലം പാലം കഴിഞ്ഞ് പൊടിയാടിയിലേക്ക് വരുന്ന ഭാഗത്തെ കൊടുംവളവിന് മുമ്പ് മഴപെയ്താൽ ഒരടിവരെ ഉയരത്തിൽ റോഡിൽ വെള്ളം കെട്ടിനിൽക്കും. പൊതുമരാമത്ത് വകുപ്പിൽ പരാതിപ്പെട്ടിട്ടും പ്രയോജനം കിട്ടുന്നില്ലെന്ന് പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.