തിരുവല്ല : നിരണം വാട്ടർമാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർമാൻസ് ബാഡ്മിന്റൺ ലീഗ് ഷട്ടിൽ ടൂർണമെന്റ് നിരണം അഞ്ജലി ഇൻഡോർ കോർട്ടിൽ വെച്ച് ഈ മാസം 13, 14 തീയതികളിൽ നടത്തുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അവര്‍ അറിയിച്ചു.
നിരണം, കടപ്ര വില്ലേജുകളിലെ സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് വാട്ടർമാൻസ്. ക്ലബ് അംഗങ്ങളായ പ്രവാസികളുടെയും പ്രദേശവാസികളുടെയും സംഭാവനയിലൂടെയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. എല്ലാ വർഷവും കുടിവെള്ള വിതരണം, മെഡിക്കൽ ക്യാമ്പ്, റോഡ് സുരക്ഷ മുൻനിർത്തി കോൺകേവ് മിററുകൾ സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്കുള്ള അവബോധ ക്ലാസ്, പരുമല പദയാത്രയോടനുബന്ധിച്ചു വെയിസ്റ്റ് ബോക്സ് സ്ഥാപിക്കൽ, ക്ളീനിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ് നടത്തി വരുന്നു.