വാട്ടർമാൻസ് ബാഡ്മിന്റൺ ലീഗ് ഷട്ടിൽ ടൂർണമെന്റ് 13, 14 തീയതികളിൽ നിരണത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരണം വാട്ടർമാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർമാൻസ് ബാഡ്മിന്റൺ ലീഗ് ഷട്ടിൽ ടൂർണമെന്റ് നിരണം അഞ്ജലി ഇൻഡോർ കോർട്ടിൽ വെച്ച് ഈ മാസം 13, 14 തീയതികളിൽ നടത്തുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അവര്‍ അറിയിച്ചു.

നിരണം, കടപ്ര വില്ലേജുകളിലെ  സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും  സജീവമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് വാട്ടർമാൻസ്. ക്ലബ് അംഗങ്ങളായ പ്രവാസികളുടെയും പ്രദേശവാസികളുടെയും സംഭാവനയിലൂടെയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. എല്ലാ വർഷവും കുടിവെള്ള വിതരണം, മെഡിക്കൽ ക്യാമ്പ്, റോഡ് സുരക്ഷ മുൻനിർത്തി കോൺകേവ് മിററുകൾ സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്കുള്ള അവബോധ ക്ലാസ്, പരുമല പദയാത്രയോടനുബന്ധിച്ചു വെയിസ്റ്റ് ബോക്സ് സ്ഥാപിക്കൽ, ക്ളീനിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ് നടത്തി വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...