Monday, April 28, 2025 12:39 pm

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങളുടെ ചാറ്റുകളൊന്നും സുരക്ഷിതമല്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രഹസ്യവും പരസ്യവുമായ എല്ലാ ആവശ്യങ്ങള്‍ക്കും വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങളുടെ ചാറ്റുകളൊന്നും സുരക്ഷിതമല്ല. വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, അവര്‍ ആരോടാണ് സംസാരിക്കുന്നത് തുടങ്ങി എപ്പോള്‍ ഉറങ്ങും എന്നു പോലും അറിയാനാവുന്ന ആപ്ലിക്കേഷനുകള്‍ സജീവമാണെന്നാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത്.

ഉപഭോക്താക്കളുടെ എല്ലാ വിവരവും മറ്റു ആപ്പുകള്‍ വഴി ട്രാക്ക് ചെയ്യാന്‍ കഴിയുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വാട്ട്‌സ് ആപ്പിനെ ട്രാക്കു ചെയ്യാനാകുന്ന പന്ത്രണ്ടിലധികം ആപ്പുകള്‍ ഉണ്ടെന്നാണ് വിവരം. വാട്ട്‌സ്ആപ്പിനുള്ളിലെ ഓണ്‍ലൈന്‍ സിഗ്നലിംഗ് ഫീച്ചര്‍ വഴിയാണ് വിവരങ്ങള്‍ പുറത്താകുന്നതെന്നാണ് സൂചന. ഇതുവഴി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനാകും. നേരത്തെ തന്നെ വാട്ട്‌സ്ആപ്പിന്റെ പുതിയ ചില ഫീച്ചറുകള്‍ സുരക്ഷിതമല്ലെന്ന് വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊക്കെ അധികൃതര്‍ നിരാകരിച്ചിരുന്നു. ഇതിനിടെയാണ് ആപ്പുകള്‍ വഴി വിവരങ്ങള്‍ ചോരുന്നതായി വിവരം പുറത്തുവരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നുഴഞ്ഞുകയറാൻ ശ്രമിച്ച 54 അഫ്​ഗാനികളെ വധിച്ച് പാക് സൈന്യം

0
ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച 54 തീവ്രവാദികളെ പാക്...

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേരെ ബോംബ് ഭീഷണി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും...

ഗൗതം ഗംഭീറിനുനേരെ വധഭീഷണി ; സന്ദേശമയച്ചത് ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനുനേരെ...

പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

0
കൊച്ചി : എറണാകുളം മരട് പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ...