Saturday, July 5, 2025 9:42 pm

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് : സുരക്ഷാ ചുമതലയിൽ കേന്ദ്ര- സായുധ സേനകളും 2500 പോലീസുകാരും

For full experience, Download our mobile application:
Get it on Google Play

വയനാട് : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ സുരക്ഷ ചുമതലകള്‍ക്കായി 2500 പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയന്‍ സേനാംഗങ്ങളും ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. ജില്ലയിലെ 11 പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് സ്‌റ്റേഷനുകള്‍ ആസ്ഥാനമാക്കി മൂന്ന് ഇലക്ഷന്‍ സബ് ഡിവിഷന്‍ ഡിവൈ.എസ്.പിമാരുടെ കീഴില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇത്തരം 16 സ്ഥലങ്ങളിലായി 26 പോളിങ് ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി പരിഗണിച്ച് കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷ ഒരുക്കുന്നത്. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഇളവ് അനുവദിച്ചവ ഒഴികെ എല്ലാ ലൈസന്‍സുള്ള ആയുധങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സൈബര്‍ സെല്ലിന്റെയും സൈബര്‍ പോലീസ് സ്‌റ്റേഷന്റെയും നേതൃത്വത്തില്‍ നിരീക്ഷിക്കുന്നു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമായ നിലമ്പൂര്‍ അമല്‍ കോളജില്‍ കേന്ദ്ര സേനയുടെയും എ.പി ബറ്റാലിയനിലെയും 48 വീതം അംഗങ്ങളെയും പട്രോളിങ്ങിനായി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടിന് കീഴില്‍ ഇലക്ഷന്‍ സെല്ലും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ജില്ലയില്‍ 13.1729 കിലോഗ്രാം കഞ്ചാവ്, 76.25 ഗ്രാം എം.ഡി.എം.എ, 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 50,98,300 രൂപ, 719.8 ഗ്രാം സ്വര്‍ണം എന്നിവ പിടികൂടി തുടര്‍നടപടി സ്വീകരിച്ചതായും നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് ഒരു നാടന്‍ തോക്കും 12 തിരകളും പിടികൂടിയതായും അദ്ദേഹം അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...