കൽപ്പറ്റ: വയനാട്ടിൽ കനത്ത വേനൽ മഴ തുടരുന്നു. വൈകിട്ട് മൂന്നുമണിയോടെയാണ് മഴ തുടങ്ങിയത്. ഇടിയും കാറ്റോടും കൂടിയാണ് മഴയാണ് പെയ്യുന്നത്. അതേസമം, മഴ ശക്തമാണെങ്കിലും മഴക്കടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
വയനാട്ടിൽ കനത്ത വേനൽ മഴ തുടരുന്നു
RECENT NEWS
Advertisment