കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 10നാണ് ഇയാള്‍ തോക്കുമായി ചീരാല്‍ പൂമുറ്റം വനത്തിനുള്ളില്‍ അര്‍ദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്. വനത്തിനുള്ളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിയുകയായിരുന്നു. പിന്നീട് നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഷിജു ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വയനാട് വന്യജീവി സങ്കേതത്തില്‍ മൃഗവേട്ട ; തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍ കീഴടങ്ങി
RECENT NEWS
Advertisment