Thursday, September 12, 2024 3:23 am

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; മലവെള്ളപ്പാച്ചില്‍ 20 മീറ്റര്‍ ഉയരത്തില്‍, നിരീക്ഷണം നടത്തി ഭൗമശാസ്ത്ര സംഘം

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചില്‍ നിലവിലെ നദീതടത്തില്‍നിന്ന് 20 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധനസംഘത്തിന്റെ പ്രാഥമിക നിരീക്ഷണം. ഇത്രയും ഉയരത്തില്‍ ഉരുള്‍പൊട്ടിയെത്തിയതിന് പിന്നിലുള്ള ചാലകശക്തിയെന്തെന്നതിനെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. 2020-ല്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടിയതിന്റെ പാറയടക്കമുള്ള അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇതേ നദീതടത്തിലുണ്ട്. ഇതും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന്റെ ശക്തി (പ്രവേഗം-velocity) വര്‍ധിപ്പിക്കുന്നതിന് കാരണമായെന്നാണ് പ്രാഥമിക നിരീക്ഷണമെന്ന് സംഘത്തിന് നേതൃത്വംനല്‍കുന്ന ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞു.ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിതമേഖലകളില്‍ ചൊവ്വാഴ്ച ഉച്ചവരെ പരിശോധന നടത്തിയത്. 15 വരെ പരിശോധന തുടരും. 20 മീറ്ററിലധികം ഉയരത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായതും പുഴയെക്കാള്‍ കൂടുതല്‍ വിസ്തൃതിയില്‍ ഒഴുകിയതും ദുരന്തമേഖലയില്‍നിന്ന് വ്യക്തമാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പട്ടാമ്പിയില്‍ സ്വിഫ്റ്റ് കാറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം ; 2 പേർക്ക് പരിക്കേറ്റു

0
പാലക്കാട്: പട്ടാമ്പി പുലാമന്തോൾ പാതയിൽ കൊപ്പം കല്ലേപുള്ളി ഇറക്കത്തിൽ കാറുകൾ കൂട്ടിയിടിച്ച്...

സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരണ മണി മുഴക്കുന്നു ; അഡ്വ.ഷാനിമോൾ ഉസ്മാൻ

0
പത്തനംതിട്ട : അധികാര വികേന്ദ്രീകരണമെന്ന പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ അന്ത:സത്തക്ക്...

ടൗണിലെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടയുടമയെ കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0
മാനന്തവാടി: ടൗണിലെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടയുടമയെ കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍...

പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തു

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...