Thursday, July 3, 2025 1:28 pm

വയനാട്ടില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി.കുമാര്‍. വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.

വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്, സര്‍വ്വീസ് വില്ല, ഹോംസ്റ്റേ, ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ കൈവശം കരുതണം. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥാപന നടത്തിപ്പുകാര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.

വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന സ്ഥാപന നടത്തിപ്പുകാരും ജീവനക്കാരും വാക്‌സിന്‍ എടുത്തവരായിരിക്കണം. മുഴുവന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പരിധിയിലെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന കാര്യങ്ങള്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌ക്കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിര്‍ദ്ദേശങ്ങള്‍. കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടകളോ ഇതര സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കാനും ഉന്നതപോലീസ് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവൻവണ്ടൂർ പഞ്ചായത്തില്‍ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി

0
തിരുവൻവണ്ടൂർ : ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡിൽ വൃദ്ധന് പേവിഷബാധ ബാധിച്ചതിനെത്തുടർന്ന്...

ഓമനപ്പുഴ കൊലപാതകത്തിൽ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്....

ഗോവയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്പൈസ്ജെറ്റ് വിമാനത്തിന്റെ ജനാല ഇളകിമാറി

0
മുംബൈ: യാത്രാമധ്യേ സ്പൈസ്ജെറ്റ് വിമാനത്തിന്റെ ജനാല ഇളകിമാറി. ചൊവ്വാഴ്ച ഗോവയിൽനിന്ന് മുംബൈയിലേക്ക്...

ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി

0
ടെൽ അവീവ് : ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ്...