വയനാട് ദുരന്തം ; കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : ഉരുള്‍പൊട്ടലില്‍ വന്‍ നാശം സംഭവിച്ച കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കേരളത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രഖ്യാപിച്ചു. പ്രളയം ബാധിച്ച ത്രിപുരയ്ക്കും ധനസഹായമായി 20 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ശക്തമായ മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയും കേരളവും ഇത്തരത്തിലുള്ള രൂക്ഷമായ പ്രകൃതിക്ഷോഭങ്ങള്‍ അഭിമുഖീകരിച്ചുവെന്നും മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു. ജീവനും സ്വത്തിനും വന്‍ തോതില്‍ നാശനഷ്ടമുണ്ടായെന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഈ സുവര്‍ണാവസരത്തില്‍, ത്രിപുര, കേരള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 20 കോടി രൂപ വീതം കൈമാറുമെന്ന് – മുഖ്യമന്ത്രി അറിയിച്ചു. പ്രതിസന്ധികളുടെ ഈ സമയത്ത് ഇരു സംസ്ഥാനങ്ങളോടും മധ്യപ്രദേശ് സര്‍ക്കാര്‍ എക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യാന്‍ ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുന്നതായും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...