കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 30വരെയാണ് നിയന്ത്രണങ്ങള്‍. സുല്‍ത്താന്‍ ബത്തരി, കല്‍പ്പറ്റ നഗരസഭകളിലും കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, തരിയോട്, മേപ്പാടി, വെങ്ങപ്പള്ളി, അമ്പലവയല്‍, പൊഴുതന പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ. ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു.
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പതിനെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായും നിരോധിച്ചു. തൊഴില്‍, അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.