മലപ്പുറം : വയനാട് ചൂരല്‍ മലയില്‍ ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ട് ചെയ്തതായി മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ചാലിയാറിലും കൈവഴികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചാലിയാര്‍ ഒഴുകുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുകല്ല്, ചുങ്കത്തറ,ചാലിയാര്‍, മമ്പാട്, എടവണ്ണ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, അരീക്കോട്, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
വയനാട് ചൂരല്‍ മലയില്‍ ഉരുള്‍ പൊട്ടി
RECENT NEWS
Advertisment