Thursday, July 3, 2025 7:59 am

‘ഞങ്ങള്‍ക്ക് സുരക്ഷിതമായ ക്ലാസ് മുറിവേണം, ചോറ്റുപാത്രത്തിലും പുഴുവാണ്’; കുട്ടികളുടെ സമരം ഫലം കണ്ടു ; സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തിരൂര്‍ ബിപി അങ്ങാടി ഗവണ്‍മെന്റ് വെക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശോച്യാവസ്ഥയില്‍ നടപടിയുണ്ടാകാത്തതില്‍ മനസുമടുത്ത് പ്രതിഷേധവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ വേണ്ടത്ര ഭൗതിക സൗകര്യങ്ങള്‍ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. വേണ്ടത്ര ശുചിമുറികളില്ലെന്നും സ്‌കൂളില്‍ ഓടുകള്‍ പലതും പൊട്ടിയിരിക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസ് മുറികളില്‍ പുഴുവും അട്ടയും പെരുകുകയാണ്. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടെ പുഴുക്കളും അട്ടയും വീണതോടെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി ക്ലാസ് മുറിവിട്ട് പുറത്തേക്കിറങ്ങി. ഇതോടെ സംഭവം മാധ്യമങ്ങൾ വാര്‍ത്തയാക്കുകയും വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

നിരന്തരമായി പരാതി പറഞ്ഞിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയത്. സ്‌കൂളിന് സമീപത്തെ മരം മുറിച്ചു മാറ്റുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തങ്ങള്‍ക്ക് സുരക്ഷിതമായ ക്ലാസ് മുറിയില്ലെന്നും ഓടിട്ട മേല്‍ക്കൂരയില്‍ നിന്നും ഭക്ഷണത്തിലേക്കും ശരീരത്തിലേക്കും പുഴു വീഴുന്നുവെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആര്‍ ഡി ഡി യോട് റിപ്പോര്‍ട്ട് തേടി. കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ പുഴു ശല്യം ഉണ്ടാകുന്ന മരം മുറിക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. പുതിയ കെട്ടിടം പണിയാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികള്‍ നാല് മണിക്കൂറുകളോളം സമരം ചെയ്യേണ്ടി വന്നതിന് ശേഷമാണ് അധികൃതരുടെ കണ്ണ് തുറന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ജോണ്‍...

0
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്...

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി

0
കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി...