നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ വയോധികരെ കുടുംബശ്രീ അംഗങ്ങൾ ദത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭയിലെ മുപ്പതാം ഡിവിഷനിൽ രോഗശയ്യയിലുള്ള ഒരു കുടുംബത്തിലെ രണ്ട് വയോധികരെ നഗരസഭ അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഏറ്റെടുത്തു. പ്രായാധിക്യവും രോഗാവസ്ഥയും മൂലം ശരീരം തളർന്നു കിടപ്പിലായ വയോധികയെ നാട്ടുവൈദ്യവും തിരുമും പരിചയമുള്ള ഉസൈബ എന്ന ആരോഗ്യ പ്രവർത്തക വയോധികരുടെ ആരോഗ്യം വീണ്ടെടുക്കാം എന്നുള്ള പ്രതീക്ഷയിൽ ചികിത്സയുമായി സൗജന്യ സേവനം നടത്തുകയാണ്. നഗരസഭാ കൗൺസിലർ രത്നമണി സുരേന്ദ്രന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരും അയൽക്കാരും സുമനസ്സുകളും ഉൾപ്പെടെ ഉള്ളവരുടെ സഹായത്തിലാണ് ചികിത്സകൾ നടക്കുന്നത്. രോഗശയ്യയിലുള്ള രണ്ട് വയോധികരെ സഹായിക്കാൻ താല്പര്യം ഉള്ളവർ കൗൺസിലർ രത്നമണി സുരേന്ദ്രനെ ബന്ധപ്പെടണമെന്നും സുമനസ്സുകൾ അവരെ സഹായിക്കുവാൻ മുന്നോട്ടുവരണമെന്നും അഭ്യർത്ഥിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക് – ഫോൺ :9497814677 (രത്നമണി സുരേന്ദ്രൻ , വാർഡ് കൗൺസിലർ)

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് ; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച്...

അർജ്ജുൻ ആയങ്കിയുമായി ബന്ധം ; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത്...

പരീക്ഷാ ക്രമക്കേട് : ‘കോൺഗ്രസ് പുനർചിന്തനം നടത്തണം’ ; രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി...

0
മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...