തിരുവനന്തപുരം : ശമ്പള കുടിശിക ആവശ്യപ്പെട്ട് പിപിഇ കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റിനു മുൻപില്‍ ഡോക്ടര്‍മാരുടെ സമരം. മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ കെജിപിഎംടിഎയാണ് സർക്കാർ ഇടപെടലിനായി വ്യത്യസ്ത മാർഗം സ്വീകരിച്ചത്.
നേരത്തെ മെഡിക്കൽ കോളേജുകളിൽ മൂന്ന് മണിക്കൂർ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. വെള്ളിയാഴ്ച 24 മണിക്കൂർ റിലേ നിരാഹാര സമരം നടത്തും. തുടർന്നും അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.