കോട്ടയം : ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മേയ് 11, 12, 14, 15 തീയതികളില്‍ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
ശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്
RECENT NEWS
Advertisment