എറണാകുളം : കനത്ത കാറ്റില്‍ എറണാകുളം ജില്ലയിലെ വടക്ക്- കിഴക്കന്‍ മേഖലകളില്‍ കനത്ത നാശം. പറവൂര്‍ തത്തപ്പള്ളിയില്‍ നാല്‍പ്പതിലധികം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വീടിന് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. മേല്‍ക്കൂരകള്‍ പറന്നു. പുലര്‍ച്ചെ നാല് മണിക്കാണ് കാറ്റടിച്ചത്.
മരങ്ങള്‍ കടപുഴകി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പറവൂര്‍ തത്തപ്പള്ളിക്ക് പുറമെ വൈപ്പിന്‍ ഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. റോഡില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.