Tuesday, May 13, 2025 9:21 pm

എറണാകുളം ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഏറണാകുളത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ മൂന്നും കണയന്നൂര്‍ താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി എട്ടു  കുടുംബങ്ങളില്‍ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമുള്‍പ്പടെ 36 അന്തേവാസികളാണുള്ളത് . ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്യാമ്പില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി 3 പുരുഷന്മാരും 3 സ്ത്രീകളും 2 കുട്ടികളുമുള്‍പ്പടെ 8 പേരാണുള്ളത്.

കണ്ടങ്കടവ് സെന്റ് സേവിയേഴ്സില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും 3 കുട്ടികളുമുള്‍പ്പടെ അഞ്ചു പേരും നായരമ്പലം ദേവിവിലാസം ഹൈസ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 3 കുടുംബങ്ങളില്‍ നിന്നായി ഒരു പുരുഷനും 8 സ്ത്രീകളും 6 കുട്ടികളുമുള്‍പ്പടെ 15 പേരുമാണുള്ളത്. കണയന്നൂര്‍ താലൂക്കില്‍ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിച്ച ക്യാമ്പില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി ഒരു പുരുഷനും 4 സ്ത്രീകളും 3 കുട്ടികളുമുള്‍പ്പടെ 8 പേരുമാണുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പോലീസ്. ആനാട്...

കൊച്ചിയിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: കൊച്ചിയിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ കണ്ട്രോൾ...

ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയെടുത്തു ; രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

0
എറണാകുളം: എറണാകുളം വാഴക്കുളത്ത് പോലീസ് ആണെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളിൽ...

സംസ്ഥാന പാതയിൽ സുരക്ഷാ സംവിധാനങ്ങളില്ല ; അപകടങ്ങൾ പെരുകുന്നു

0
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അമിത വേഗതയിൽ...