കൊച്ചി : കനത്ത മഴയില്‍ കോതമംഗലം തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍. ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും താലൂക്കില്‍ പല സ്ഥലത്തും മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി കമ്പികള്‍ പൊട്ടി, നിരവധി വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു വീണു. തൃക്കാരിയൂര്‍ പടിക്കമാലി റോഡിന് സമീപം താമസിക്കുന്ന കൊച്ചു ഞാലില്‍ (കുറുങ്കര) രാമചന്ദ്രന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ് വീട് തകര്‍ന്നു. കുത്തുകുഴി വായനശാല പടി കോട്ടൂര്‍ ശശിയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ തൃക്കാരിയൂര്‍, നെല്ലിക്കുഴി ഉള്‍പ്പെടെ താലൂക്കില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
കനത്ത മഴയില്‍ കോതമംഗലത്തും പരിസരത്തും വന്‍ നാശനഷ്ടങ്ങള്‍
RECENT NEWS
Advertisment