കനത്ത മഴയില്‍ കോതമംഗലത്തും പരിസരത്തും വന്‍ നാശനഷ്ടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കനത്ത മഴയില്‍ കോതമംഗലം തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍. ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും താലൂക്കില്‍ പല സ്ഥലത്തും മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി കമ്പികള്‍ പൊട്ടി, നിരവധി വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു വീണു. തൃക്കാരിയൂര്‍ പടിക്കമാലി റോഡിന് സമീപം താമസിക്കുന്ന കൊച്ചു ഞാലില്‍ (കുറുങ്കര) രാമചന്ദ്രന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ് വീട് തകര്‍ന്നു. കുത്തുകുഴി വായനശാല പടി കോട്ടൂര്‍ ശശിയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ തൃക്കാരിയൂര്‍, നെല്ലിക്കുഴി ഉള്‍പ്പെടെ താലൂക്കില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...