മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ പരമാവധി സഹായം ലഭ്യമാക്കും ; നിർമ്മല ജിമ്മി

For full experience, Download our mobile application:
Get it on Google Play

പാലാ: ഉരുൾപൊട്ടലും പേമാരിയും ദുരന്തം വിതച്ച മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ പരമാവധി സഹായം ലഭ്യമാക്കുമെന്നും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി സമയബന്ധിതമായി ദുരിതാശ്വാസ നടപടികൾ ത്വരിതപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി അറിയിച്ചു. ഇവിടെ റോഡുകളും വീടുകളുമാണ് തകർന്നിരിക്കുന്നത്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ നിർദ്ദേശപ്രകാരം കേരള കോൺഗ്രസ് (എം) നേതാക്കളോടൊപ്പം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായി നിർമ്മല ജിമ്മി പറഞ്ഞു.

ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിച്ചു.ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും സഹായം ഉറപ്പു വരുത്തും കണ്ടെത്തിയ വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ഓരോ വകുപ്പുകൾക്കും ഉടൻ കൈമാറും.വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തുമെന്നും അവർ അറിയിച്ചു. വാകക്കാട് ചെക്ക്ഡാമിൻ്റെ ഷട്ടറുകൾ മഴ ശക്തമാകുന്നതിനു മുന്നേ എടുത്തു മാറ്റുന്നതിൽ വീഴ്ച്ച സംഭവിച്ചതായി മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ പ്രൊഫസർ ലോപ്പസ് മാത്യു പറഞ്ഞു.

പ്രളയ സമയത്ത് വെള്ളം കയറി ഉപകരണങ്ങളും ഫയലുകളും നശിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ടോബിൻ.കെ.അലക്സ് ,അലക്സി തെങ്ങും പളളികുന്നേൽ, ജോയി അമ്മിയാനി, അജിത് ജോർജ്, ചാർളി ഐസക്, ജെറ്റോ ജോസ്, ടൈറ്റസ് ഒറ്റപ്ലാക്കൽ, സലിം യാക്കിരി, ജോണി ആലാനി, വത്സമ്മ ഗോപിനാഥ്, അലക്സ്,ടിറ്റോ ജോസ് എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു

0
യുഎസ് : യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ...