നാഗ്പുര്‍ : മഹാരാഷ്ട്രയിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാഗ്പുരില്‍ നിന്ന് 150 കീമീ അകലെ ഫുബാഗാവില്‍ ഇന്നലെയാണ് സംഭവം. മഹാരാഷ്ട്രയിലെ അമരാവതി മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി മഴ തുടരുകയാണ്. പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. റോഡ്, റെയില്‍ ഗതാഗതം പ്രതിസന്ധിയിലാകുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
RECENT NEWS
Advertisment