കോന്നി : കിഴക്കൻ മേഖലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കെ യു ജനീഷ് കുമാർ എം എൽ എചിറ്റാർ വില്ലേജ് ഓഫീസിലെത്തി റവന്യു പഞ്ചായത്ത് പ്രതിനിധികളുമായി ചർച്ച നടത്തി. അടിയന്തിര സാഹചര്യം നേരിടാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. ചിറ്റാർ വില്ലേജ് ഓഫീസർ, തഹസിൽദാർ, ഡപ്യൂട്ടി തഹസിൽദാർ ചിറ്റാർ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അവശ്യ ഘട്ടത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ഓഡിറ്റോറിയങ്ങളും സ്കൂളുകളും തയ്യാറാക്കി വെയ്ക്കാൻ നിർദ്ദേശം നല്കി.തുടർന്ന് ശക്തമായ മഴയിൽ വീടിൻ്റ സംരക്ഷണഭിത്തി തകർന്ന വലിയകുളങ്ങര വാലി തെക്കേച്ചരുവിൽ രഞ്ചിത്ത്, പുലയൻ പാറ സ്വദേശികളായ വെട്ടിക്കാനായിൽ പുഷ്പ, കോയിക്കൽ ജോബി, പതാ ലുപുരയിടത്തിൽ കബീർ എന്നിവരുടെ വീടുകളും കുത്തൊഴുക്കിൽ അപ്രോച്ച് റോഡുകളും കൈവരിയും തകർന്ന ചിറ്റാർ എസ്റ്റേറ്റ് ഫാക്ടറിപടിയിലെ ചക്ക് ഡാമും എം എൽഎ സന്ദർശിച്ചു. കോന്നി തഹസീൽദാർ രാംദാസ്, ചിറ്റാർ പഞ്ചായത്ത് പ്രസിഡൻറ് സജികുളത്തുങ്കൽ ,പഞ്ചായത്ത് അംഗങ്ങളായ അമ്പിളിഷാജി, രവി കണ്ടത്തിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി മുരളീധരൻ, ടി കെ സജി, റവന്യു ഉദ്യോഗസ്‌ഥർ എന്നിവരും എം എൽ എ യോടപ്പം ഉണ്ടായിരുന്നു.