തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. മണ്‍സൂണ്‍ പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തില്‍ പ്രത്യേക നിയന്ത്രങ്ങളില്ല. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ മഴക്കെടുതികളില്‍ സംസ്ഥാനത്ത് 25 പേര്‍ മരിച്ചതായി ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകള്‍ പുറത്തുവന്നു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
RECENT NEWS
Advertisment