തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ കന്യാകുമാരി മേഖലയിലും അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽമഴ ശക്തമായതിനെ തുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം , ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം . ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കന്യാകുമാരി, മാലിദ്വീപ് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറില്‍ അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്
RECENT NEWS
Advertisment