പിണറായി വിജയന്‍ ധൂർത്തടിക്കുന്ന പണം പ്രവാസികളുടെ വിമാന ടിക്കറ്റിന് നല്‍കണം ; യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള മുഖ്യമന്ത്രി  പിണറായി വിജയന്‍ ധൂർത്തടിക്കുന്ന പണം പ്രവാസികൾക്കു നാട്ടിൽ വരാൻ ടിക്കറ്റ് എടുത്തുകൊടുക്കുവാൻ വിനിയോഗിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ചുകൊണ്ടിരിക്കുന്ന നീറോ ചക്രവർത്തിയെ അനുസ്മരിക്കും വിധം ആണ് പിണറായി വിജയൻ. ശമ്പളം പോലും കൊടുക്കുവാൻ ആകാത്തവിധം സാമ്പത്തികമായി തകർന്നടിഞ്ഞിട്ടും ധൂർത്തും ആർഭാട ഭരണവുമായാണ്  മുന്നോട്ടുപോകുന്നത്. എൽഡിഎഫ് സർക്കാരിന്റെ  ആർഭാടത്തിൽ മുങ്ങിയ രാജഭരണത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങുമെന്ന് അനീഷ് വരിക്കണ്ണാമല പറഞ്ഞു.

പ്രതീകാത്മക ഹെലികോപ്റ്ററും, പ്ലക്കാർഡ് മായിട്ടാണ് സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. അന്‍സാര്‍ മുഹമ്മദ്‌, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ വിശാഖ് വെൺപാല, ജി മനോജ്,  ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എം പി ഹസ്സൻ, ലക്ഷ്മി അശോക് എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...