തിരുവനന്തപുരം : സംസ്ഥാനത്ത് വരാനിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് വീണ്ടും ശക്തമായത്. ഉരുള്‍പ്പൊട്ടല്‍ മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു. അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും.