കൊച്ചി : കേരളത്തിന്റെ കാലാവസ്ഥ കേന്ദ്ര ഏജന്‍സി മാത്രം പ്രവചിച്ചാല്‍ പോര, കേരളം നാല് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കും. സ്‌കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്‍ത്ത് നെറ്റ്‌വര്‍ക്‌സ് എന്നിവയ്ക്കാണ് ചുമതല. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 10% ഇതിനായി വിനിയോഗിക്കും. അതേസമയം കേരളത്തില്‍ വേനല്‍മഴ ശക്തമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കേരളത്തിന്റെ തീരങ്ങളില്‍ വേനല്‍മഴ ശക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നു വൈകുന്നേരത്തോടെ ചുഴലിക്കാറ്റാകും. ഇത് തമിഴ്നാടിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. അതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര ഏജന്‍സിയെ വിശ്വാസമില്ല ; കേരളത്തിന്റെ കാലാവസ്ഥ പ്രവചിക്കാന്‍ നാല് സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല
RECENT NEWS
Advertisment