നാഗ്പൂര്‍ : വിവാഹ സല്‍ക്കാര ദിവസം ആഘോഷങ്ങള്‍ക്കിടെ ആക്രമണം. ആഘോഷങ്ങള്‍ക്കിടെ വച്ച പാട്ട് നിര്‍ത്തിയതില്‍ പ്രകോപിതരായ നാല് മദ്യപരാണ് വിവാഹവീട്ടില്‍ ആക്രമണം അഴിച്ചുവിട്ടത്. വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേറ്റു. നാഗ്പൂരിലെ കപില്‍നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഞായറാഴ്ച വരന് വീടിന് സമീപത്തുവച്ച് റിസപ്ഷന്‍ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പാട്ട് നിര്‍ത്തിയതോടെ നാല് പേരും പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഇതിനിടെ വരന്റെ സുഹൃത്തിനും വധുവിന്റെ സഹോദരനും കുത്തേല്‍ക്കുകയായിരുന്നു.
വിവാഹ സല്‍ക്കാര ദിവസം ആഘോഷങ്ങള്‍ക്കിടെ ആക്രമണം ; രണ്ടുപേര്‍ക്ക് കുത്തേറ്റു
RECENT NEWS
Advertisment