Saturday, April 26, 2025 11:49 pm

ഇന്ത്യന്‍ ആര്‍മിയെ കല്യാണത്തിന് ക്ഷണിച്ചു കൊണ്ടുള്ള കത്ത് വൈറല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശികളായ രാഹുലും കാര്‍ത്തികയും തങ്ങളുടെ വിവാഹത്തിന് ഇന്ത്യന്‍ ആര്‍മിയെ ക്ഷണിച്ചിരിക്കുകയാണ്. സൈനികര്‍ക്ക് ഒന്നടങ്കം ആദരവും സ്നേഹവും അറിയിച്ചുകൊണ്ട് തങ്ങളുടെ വിവാഹത്തിന് സൈനികരെയെല്ലാം ക്ഷണിച്ചുകൊണ്ട് ഇവര്‍ ക്ഷണക്കത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്.

‘ഡിയര്‍ ഹീറോസ്’ ….
‘ഞങ്ങള്‍ (കാര്‍ത്തികയും രാഹുലും) ഈ നവംബര്‍10ന് വിവാഹിതരാവുകയാണ്. രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തിലും കരുതലിലും അര്‍പ്പണബോധത്തിലും രാജ്യത്തോടുള്ള നിങ്ങളുടെ ആത്മസമര്‍പ്പണത്തിലും ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്. ഞങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന സുരക്ഷയ്ക്ക് എന്നെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ സമാധാനപൂര്‍വം ഉറങ്ങുന്നത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഞങ്ങള്‍ക്ക് സമാധാനവും സുരക്ഷയും സന്തോഷവും നല്‍കുന്നതിന് വളരെ നന്ദിയുണ്ട്. ഈ വിവാഹവും നിങ്ങള്‍ നല്‍കുന്ന സുരക്ഷയില്‍ നിന്നുള്ള അവസരമാണ്. അതിനാല്‍ തന്നെ നിങ്ങളെ വിവാഹത്തിന് ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലേക്ക് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ക്ഷണിക്കുന്നു… ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി’- ഇങ്ങനെയായിരുന്നു ഇവരുടെ കുറിപ്പ്. ഇന്ത്യന്‍ ആര്‍മി ഈ ക്ഷണം സഹര്‍ഷം സ്വീകരിച്ചുകൊണ്ട് ഇരുവര്‍ക്കും സ്നേഹപൂര്‍ണ്ണമായ മറുപടി അയക്കുകയും ചെയ്തിരിക്കുന്നു.

ഇരുവരുടെയും വിവാഹത്തിന് എല്ലാം മംഗളങ്ങളും- ക്ഷണിച്ചതിന് ഒരുപാട് നന്ദിയും ഒപ്പം സന്തോഷകരമായ ദാമ്പത്യജീവിതവും നേരുന്നുവെന്നുമായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ മറുപടി. ഒടുവിലായി Together Forever എന്ന ആശംസയും നേര്‍ന്നിട്ടുണ്ട്.. ഇന്ത്യന്‍ ആര്‍മിക്ക് ക്ഷണക്കത്തയച്ച വധൂവരന്മാരുടെ നടപടിയെ രാജ്യമൊട്ടാകെനിന്നും സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ പ്രകീര്‍ത്തിക്കുകയും മാതൃകാപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

0
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആഴാന്തകുഴി സ്വദേശി ശ്യാം...

വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു

0
നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി...