ആദിലാബാദ് : ലോക്ക്ഡൗണ്‍ മൂലം വിവാഹം വൈകുന്നതില്‍ മനംനൊന്ത് പ്രതിശ്രുത വരനും വധുവും ആത്മഹത്യ ചെയ്തു. തെലങ്കാനയില്‍ ആദിലാബാദ് ജില്ലയിലെ നർനൂർ മണ്ഡലത്തിലെ കമ്പൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ വൈറസ് പടരാതിരിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം വിഷാദത്തിലായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയ പോലീസുകാര്‍ പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലാതെ ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ മൂലം വിവാഹം വൈകുന്നതില്‍ മനംനൊന്ത് പ്രതിശ്രുത വരനും വധുവും ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment