Friday, May 9, 2025 12:12 pm

ചായ കുടിച്ച് വണ്ണം കുറയ്ക്കാം

For full experience, Download our mobile application:
Get it on Google Play

അമിതവണ്ണവും വയറും എല്ലാം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം തേടി അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ എന്നും പ്രകൃതിദത്ത വഴികള്‍ തന്നെയാണ് നമ്മള്‍ ആലോചിക്കേണ്ടത്. അല്ലെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ കൃത്യമായി അറിഞ്ഞിട്ട് വേണം വഴികള്‍ കണ്ടെത്തുന്നതിന്. പ്രായമായവരേക്കാള്‍ ചെറുപ്പക്കാരെയാണ് ഇന്നത്തെ കാലത്ത് അമിതവണ്ണവും കുടവയറും എല്ലാം പ്രശ്‌നത്തിലാക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ഇവരുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നത്. മാത്രമല്ല പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്. തടി കുറയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ ഒരു ഹെര്‍ബല്‍ ചായയെ കുറിച്ചറിയാം.

ഇതിനായി വേണ്ടത് അര ലിറ്റര്‍ വെള്ളം, ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്ക, ഒരു കഷ്ണം ഇഞ്ചി, അല്‍പം പുതിനയില എന്നിവയാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച്‌ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെയും ഇതു തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ദഹനത്തിനും തടി കുറയ്ക്കാനും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുമെല്ലാം സഹായിക്കുന്ന ഒന്നു തന്നെയാണ് ഇത്.

ഏലക്കയിലെ അവശ്യ എണ്ണയായ മെന്തോണ്‍ ദഹനനാളത്തിന്റെ പ്രശ്നങ്ങളായ അസിഡിറ്റി, വായുകോപം, ദഹനക്കേട്, വയറു വേദന എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനത്തിന് നല്ല ഉത്തേജകവും കാര്‍മിനേറ്റീവ് ഫലങ്ങളുള്ളതുമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്. ഭക്ഷണ ശേഷം ഇതു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

കറുവാപ്പട്ട ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് ചൂടു നല്‍കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നത്. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും തടയാന്‍ ഏറെ ഉത്തമമാണ് ഇത്.ഇത് ദഹനം മെച്ചപ്പെടുത്തും. നല്ല ശോധന നല്‍കും. വയര്‍ ക്ലീനാക്കും. ശരീരത്തിലെ ടോക്സിനുകള്‍ നീക്കും.

ദഹനപ്രശ്നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇതു കൊണ്ടു തന്നെ പുതിനയിട്ട വെള്ളം വയറിനുണ്ടാകാന്‍ ഇടയുളള പല അസ്വസ്ഥതകളും അകറ്റാന്‍ ഏറെ നല്ലതാണ്. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു. ഇതു തടി കുറയ്ക്കാന്‍ നല്ലതാണ്. നാച്വറല്‍ എനര്‍ജി ഡ്രിങ്കായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഇത്. ഈ പ്രത്യേക ടീ തയ്യാറാക്കാനായി ഇവയെല്ലാം ഇട്ട് വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റി ഇത് ചെറുചൂടാകുമ്ബോള്‍ തേനും നാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച്‌ കളയുന്നത് മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും പ്രമേഹം ,കൊളസ്ട്രോള്‍ നിയന്ത്രണത്തിനുമെല്ലാം ഇതേറെ നല്ലതാണ്. ഈ വെള്ളം ദിവസവും അര ലിററര്‍ വീതം കുടിയ്ക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല– കുമ്പഴ റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി

0
തിരുവല്ല : തിരുവല്ല– കുമ്പഴ റോഡിന്റെ നവീകരണ ജോലികൾ തുടങ്ങി....

41 വർഷത്തെ സേവനത്തിനുശേഷം പോസ്റ്റോഫീസിൽ നിന്ന് പടിയിറങ്ങുന്ന രാജശേഖരൻനായർക്ക് യാത്രയയപ്പ് നൽകി പെരുനാട്...

0
റാന്നി : 41 വർഷത്തെ സേവനത്തിനുശേഷം രാജശേഖരൻനായർ മാടമൺ പോസ്റ്റോഫീസിൽ...

എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയായാൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്താൻ വെറും രണ്ടര മണിക്കൂർ

0
കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം...

കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം

0
കാസർകോട് : രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും...