റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി ; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ മികച്ച പങ്കാളിത്തം തന്നെയാണ് വലിയ കാര്യം. കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണിതെന്നും കളക്ടര്‍ പറഞ്ഞു. കോവിഡിനും രണ്ട് പ്രളയത്തിനും ശേഷം നടക്കുന്ന റവന്യു കലോല്‍സവം അക്ഷരാര്‍ഥത്തില്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഉത്സവമാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ പറഞ്ഞു. അവധിക്കാല ക്യാമ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചഗുസ്തി പരിശീലനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പഞ്ചഗുസ്തി, ഓട്ടമത്സരം, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളാണ് നടന്നത്. 22, 23 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രചനാമത്സരങ്ങളും, 26, 27 തീയതികളില്‍ കലാമത്സരങ്ങളും നടക്കും.
ചടങ്ങില്‍ ഡെപ്യുട്ടി കളക്ടര്‍ ബി.ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ ജോളി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സത്യന്‍ നായര്‍, സീനിയര്‍ സൂപ്രണ്ട് എം.എസ് ബിജുകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സുനിത സുരേന്ദ്രന്‍, ഹെഡ് ക്ലാര്‍ക്ക് പി.വി സുരേഷ് കുമാര്‍, പരിശീലകരായ അഞ്ജലി കൃഷ്ണ, ജഗദീഷ് കൃഷ്ണ, റിജിന്‍, അഖില്‍ അനില്‍, റോബിന്‍ വിളവിനാല്‍, റോസമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....