ഭാരം കുറയ്ക്കാന്‍ എന്ത് ചെയ്യണമെന്ന് പലപ്പോഴും നമ്മള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടാവും. അതുപോലെ പ്രിയപ്പെട്ട ഭക്ഷണം കുറയ്ക്കാനോ വര്‍ക്കൗട്ട് ചെയ്യാനോ നമ്മള്‍ ആഗ്രഹിക്കുന്നുമുണ്ടാവില്ല. കുറച്ചൊക്കെ മടി തന്നെയാണ് പ്രധാന കാരണം. എന്നാല്‍ വലിയ വര്‍ക്കൗട്ട് ഒന്നും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാനും ഭാരം കുറയ്ക്കാനുമെല്ലാം സാധിച്ചാലോ? അത് ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. നമ്മള്‍ ജീവിതത്തില്‍ ഇന്ന് മുതല്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് വെള്ളത്തിനായിരിക്കും. ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. നിത്യേന 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. രാവിലെ എഴുന്നേല്‍ക്കുന്നത് ഒരു ഗ്ലാസ് വെള്ളം കുടിച്ച് കൊണ്ടാണെങ്കില്‍ ഏറ്റവും നല്ലതാണ്.വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിന് ഏറ്റവും ഊര്‍ജം ലഭിക്കും. നമ്മുടെ ശരീരപോഷണത്തെ മികച്ച രീതിയിലാക്കാന്‍ ഇവ സഹായിക്കും. അതിലൂടെ ദഹനവും നല്ല രീതിയിലാവും.
കലോറികള്‍ ധാരാളം ശരീരത്തിലേക്ക് എത്തുന്നത് കുറയും. അതുവഴി നമ്മുടെ ഭാരം കുറയും. കലോറികള്‍ കുറച്ചാല്‍ മാത്രമേ ഭാരം കുറയ്ക്കുക സാധ്യമാകൂ. എരിവുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. അത് ശരീരപോഷണത്തിന് സഹായിക്കുന്നതാണ്. ശരീരത്തിലെ കലോറികളെ കുറയ്ക്കാനും ഇവ സഹായിക്കും. മുളക്, ഗുണ്ടുമുളക്, പോലുള്ളവ ശീലമാക്കുക. ഹോട്ട് സോസും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയെല്ലാം പ്രകൃതിദത്തമായ എരിവേറിയ കാര്യങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ തല്‍ക്കാലം അത് കുറയ്ക്കുക. പകരം ഗ്രീന്‍ ടീ കഴിക്കുക. ഇവ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാന്‍ നമ്മളെ സഹായിക്കുന്നതാണ്. അതുപോലെ ശരീരപോഷണത്തെയും സഹായിക്കും. മധുരമേറിയ പാനീയങ്ങള്‍ ധാരാളം കഴിക്കുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കുക. അതിന് പകരം ഗ്രീന്‍ ടീ കഴിക്കുക. അതില്‍ മധുരം തീര്‍ത്തും ഒഴിവാക്കുക. ഭാരം വേഗത്തില്‍ കുറയാന്‍ അത് സഹായിക്കും.
നമ്മുടെ ഉറക്കം നല്ല രീതിയിലാക്കണം. ഉറക്കമാണ് ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക ഘടകം. സ്ഥിരമായി ഒരു സമയം ഉറങ്ങുന്നതിന് തയ്യാറാക്കുക. ഈ ഷെഡ്യൂളില്‍ ഉറങ്ങാന്‍ ശ്രമിക്കുക. കംഫര്‍ട്ടബിളായ രീതിയില്‍ തന്നെ ഉറങ്ങുക. എട്ട് മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷണം പതിയെ കഴിക്കുക. അതിലും വയര്‍ നിറഞ്ഞതായി നിങ്ങള്‍ക്ക് പെട്ടെന്ന് അനുഭവപ്പെടും. അമിതമായി ഭക്ഷണം കഴിക്കുന്നതും ഇതിലൂടെ തടയാം. നന്നായി ചവച്ചരച്ച് തന്നെ ഭക്ഷണം കഴിക്കുക. വേഗത്തില്‍ കഴിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക്അത് നയിക്കുക. നമ്മുടെ മസ്തിഷ്‌കത്തിന് അത് തിരിച്ചറിയാനാവില്ല. പതിയെ കഴിക്കുകയാണെങ്കില്‍ അത് തലച്ചോറിന് പെട്ടെന്ന് മനസ്സിലാക്കാം.