നമ്മുടെ ശരീര വണ്ണം കൂടുമ്പോള്‍ അതിനൊപ്പം തന്നെ പരിഹാസങ്ങളും ധാരാളം കേള്‍ക്കേണ്ടി വരും. എന്നാല്‍ അതില്‍ ഇനി നിരാശപ്പെടേണ്ട. നിങ്ങളുടെ പൊണ്ണത്തടിയും ഭാരവുമൊക്കെ ഇനി വേഗം കുറയ്ക്കാം. കറ്റാര്‍വാഴ ജ്യൂസിനെ കുറിച്ച് കേട്ടിട്ടില്ലേ? കറ്റാര്‍വാഴ ചെടിയിലുള്ള പള്‍പ്പില്‍ നിന്നാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത്. ഇതില്‍ പ്രിസര്‍വേറ്റീവുകള്‍ ഒരു കാരണവശാലും ചേര്‍ക്കരുത്. അതുപോലെ മധുരം അധികമായും ചേര്‍ക്കേണ്ട. അത് ഒരിക്കലും നല്ലതല്ല. പകരം പ്രകൃതിദത്തമായ മധുരം ഉപയോഗിക്കുക. ഇവയെല്ലാം നമ്മുടെ ഭാരം വേഗത്തില്‍ കുറയ്ക്കും. ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല, മറ്റ് പല ആരോഗ്യകരമായ കാര്യങ്ങള്‍ക്കും കറ്റാര്‍വാഴ ജ്യൂസ് ഉപയോഗിക്കാം.
നിരവധി ഗുണങ്ങളാണ് കറ്റാര്‍വാഴ ജ്യൂസ് കൊണ്ടുള്ളത്. വേഗത്തില്‍ നമ്മുടെ ദഹനം സാധ്യമാക്കാന്‍ ഈ ജ്യൂസ് കൊണ്ട് സാധിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ ഭാരത്തെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ശരീരപോഷണവും നല്ല രീതിയിലാവും. പതിയെ നമ്മുടെ ഭാരവും ഇതുവഴി കുറഞ്ഞ് തുടങ്ങും. നല്ല ദഹനമുണ്ടെങ്കില്‍ മാത്രമേ ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കൂ. ചെറിയ അളവില്‍ അലോവേറ ജ്യൂസുകള്‍ കഴിക്കുന്നതാണ് നല്ലത്. ലാക്‌സേറ്റീവ് ഇഫക്ടറുകള്‍ ഇതിലൂടെയുണ്ടാവും. ഇതിലൂടെ വര്‍ധിച്ച ഭാരം തനിയെ കുറഞ്ഞ് തുടങ്ങും. ശരീരത്തിലെ കലോറികളെ കുറയ്ക്കാനും കറ്റാര്‍വാഴ ജ്യൂസ് തന്നെയാണ് ബെസ്റ്റ്.
അലോവേറ ജ്യൂസില്‍ കലോറികള്‍ വളരെ കുറവാണ്. ഇവ സ്മൂത്തിയായി കഴിക്കാം. ശരീരത്തില്‍ അമിത അളവിലുള്ള ഉപ്പും വെള്ളവും ഇവ കഴിക്കുന്നതിലൂടെ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും. ഡിയുറെറ്റിക് സവിശേഷതകള്‍ അലോവേറയ്ക്കുണ്ട്. ശരീരത്തിലെ ജലാംശത്തെ നിലിര്‍ത്തി ഉപ്പിനെ പുറന്തള്ളാന്‍ ഇവയ്ക്ക് സാധിക്കും. വയര്‍ വീര്‍ത്ത് വരുന്നതിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. ശരീര പോഷണം അതുപോലെ ഭാരം കുറയ്ക്കുന്നതിലെ നിര്‍ണായക പ്രക്രിയയാണ്. കറ്റാര്‍വാഴയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി ഉണ്ട്. ഇവ നമ്മുടെ ശരീരപോഷണത്തെ വേഗത്തിലാക്കും. അതുവഴി കൃത്യമായ അളവില്‍ ശരീരത്തിലെ കൊഴുപ്പിനെ അത് ഇല്ലാതാക്കും. ഭാരം കുറയ്ക്കുന്നത് വിറ്റാമിന്‍ ബിയാണ്. ഇവ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റും. കഫീനും ഇവയിലുണ്ട്. ഇതും കൊഴുപ്പിനെയും കലോറികളെയും കുറയ്ക്കാന്‍ സഹായിക്കും.
രാവിലെ എഴുന്നേറ്റ ഉടന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നതാണ് നല്ലത്. അത് കൂടുതല്‍ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാനും ഈ ജ്യൂസിന് സാധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. അതുവഴി നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കാം. കലോറി ശരീരത്തിലെത്തുന്നതും അതുവഴി കുറയും. ഇതെല്ലാം ഭാരം കുറയ്ക്കാനായി സഹായിക്കുന്നതാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033