ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയവര്‍ ക്രൂരമായി മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയവര്‍ ക്രൂരമായി മര്‍ദിച്ചു. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സന്നിധി ലോഡ്ജിലെ ജീവനക്കാരന്‍ രാജനാണ് മര്‍ദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ രാജനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മുറി ചോദിച്ച് യുവാക്കള്‍ ലോഡ്ജിലെത്തിയ സമയത്ത് രാജന്‍ മാത്രമാണ് റിസപ്ഷനിലുണ്ടായിരുന്നത്. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടപ്പോള്‍ നാളെ നല്‍കാമെന്നായിരുന്നു മറുപടി. തുകയില്ലാതെ മുറി നല്‍കാനാവില്ലെന്ന് രാജന്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു രാജനെന്ന് ലോഡ്ജ് ഉടമ ഗോവിന്ദരാജ് പറഞ്ഞു. അതിക്രമിച്ചു കയറല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ആദ്യം കേസെടുത്തത്. ഗോവിന്ദരാജിന്റെ മകന്‍ ലോഡ്ജില്‍ എത്തി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏകപക്ഷീയമായ ക്രൂരമര്‍ദനമാണെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. പാനൂര്‍ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചതെന്നും ഇരുവരും പോലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...