പത്തനംതിട്ട : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി നയിച്ച് ഫെബ്രുവരി 24 -ന് പത്തനംതിട്ടയിൽ എത്തിച്ചേരുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയുടെ കൊടുമൺ മണ്ഡലം സ്വാഗത സംഘം യോഗവും ഓഫീസ് ഉദ്ഘാടനവും ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ എ.വിജയൻ നായർ, ജോൺസൺ മാത്യു, അങ്ങാടിക്കൽ വിജയകുമാർ, അഡ്വ.കെ.പി. ബിജുലാൽ, ഗീതാ ദേവി, എ.ജി ശ്രീകുമാർ, ലാലി സുദർശൻ, ജോസ് പള്ളിവാതുക്കൽ, പ്രകാശ്.റ്റി. ജോൺ, മോനച്ചൻ മാവേലിൽ, തങ്കച്ചൻ എരുത്വാക്കുന്ന്, ബിജു അങ്ങാടിക്കൽ, ഷൈജു മുല്ലശ്ശേരിൽ, റ്റിനു.എം.തോമസ്, പ്രകാശ് മന്ദിരം എന്നിവർ പ്രസംഗിച്ചു. കൊടുമൺ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ നിന്നായി അഞ്ഞൂറ് കോൺഗ്രസ് പ്രവർത്തകരെ ജനകീയ പ്രക്ഷോഭ യാത്രയിൽ പങ്കെടുപ്പിക്കുവാനും ഇതിനായി ഭവന സന്ദർശനം ഉൾപ്പെടെ പ്രചരണ പരിപാടികൾ ശക്തമാക്കുവാനും സ്വാഗത സംഘം യോഗം തീരുമാനിച്ചു.