തിരുവനന്തപുരം : വെൽഫെയർ പാർട്ടിയുമായി താൻ ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തന്‍റെ അറിവോടെയല്ല. താൻ അറിഞ്ഞാണ് നീക്കു പോക്ക് ഉണ്ടാക്കിയതെന്ന് പറയുന്നത് ശരിയല്ല. വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണ്.
മതനിരപേക്ഷ നിലപാടില്‍ താന്‍ വെള്ളം ചേര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ എഐസിസി നിലപാടാണ് താന്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പി സി ജോര്‍ജ് യുഡിഎഫിലേക്ക് വരുന്നത് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.