ക്ഷേമപെൻഷൻ വിതരണം ; ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. വയോജനങ്ങൾക്കും എതിർപ്പുണ്ട്. പൂർണമായും കിടപ്പിലായ രോഗികൾക്കൊഴികെ ബാക്കിയെല്ലാവർക്കും ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ നൽകുമെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്. പെൻഷൻ ഗുണഭോക്താക്കൾക്കെല്ലാം ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുണ്ടോ, കിടപ്പുരോഗികളെ നിശ്ചയിക്കുന്നതെങ്ങനെ എന്നിവസംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കു‌ന്നുണ്ട്. അതിനാൽ, എന്നുമുതൽ പുതിയ രീതി നടപ്പാക്കണമെന്നതിൽ തീരുമാനമായിട്ടില്ല. തത്‌കാലം പെൻഷൻവിതരണം നിലവിലെ രീതിയിൽത്തന്നെ തുടരും. ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും.

സംസ്ഥാനത്ത് 51,10,908 ഗുണഭോക്താക്കൾക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. 27,95,912 പേർക്ക് ബാങ്കുവഴിയാണ് വിതരണം. 23,14,996 പേർക്കാണ് പ്രാഥമിക സഹകരണ ബാങ്കുകൾവഴി വീട്ടിലെത്തിച്ചുനൽകുന്നത്. വീട്ടിലെത്തിച്ചുനൽകുന്നത് 2016 ഓഗസ്റ്റിലാണ് തുടങ്ങിയത്. പെൻഷൻ മുടങ്ങാതെ നൽകുന്നതിന് ഇടതുസർക്കാർ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി തുടങ്ങിയിരുന്നു. ഈ സ്ഥാപനം വായ്പയെടുത്ത് എല്ലാമാസവും പെൻഷൻ നൽകുകയാണ് ചെയ്യുന്നത്. സർക്കാർ ഫണ്ട് അനുവദിക്കുന്നതിനനുസരിച്ച് വായ്പ തിരിച്ചടയ്ക്കും. പെൻഷൻ കമ്പനിക്ക് കൂടുതൽ പണം നൽകിയിരിക്കുന്നത് പ്രാഥമിക സഹകരണബാങ്കുകളുടെ കൺസോർഷ്യമാണ്. അവർക്ക് 7623.82 കോടിരൂപ സർക്കാർ നൽകാനുണ്ട്. സഹകരണബാങ്കുകളിലെ നിക്ഷേപ പിരിവുകാർ അടക്കമുള്ള ജീവനക്കാരാണ് വീട്ടിലെത്തി പെൻഷൻ കൈമാറുന്നത്. ഒരാൾക്ക് പെൻഷൻ നൽകുന്നതിന് 25 രൂപ ഇൻസെന്റീവായി നൽകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...

സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത് ; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച്...

0
കൊച്ചി: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ...

ഹണി ട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകി ; എയർഫോഴ്സ് വിംഗ് കമാൻഡർ...

0
ന്യൂഡൽഹി: ഹണി ട്രാപ്പിൽ കുടുങ്ങി പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ എയർഫോഴ്സ്...