Thursday, May 8, 2025 2:59 pm

മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യപദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷികം പശ്ചിമബം​ഗാൾ ​ഗവർണർ ‍ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് അവരെ സഹായിക്കുക എന്നതാണ് ക്രിസ്തുവും ബുദ്ധനും പകർന്നു നൽകിയ ​ദർശനമെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ ഡോ. സി.വി ആനന്ദബോസ്. സഹോദരൻ എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ മലങ്കര ഓർത്തഡോക്സ് സഭയും പരിശുദ്ധ കാതോലിക്കാബാവായും ആ ​ദർശനത്തെ പൂർണതയിലെത്തിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷികം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ​ഗവർണർ. മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാ​ഗമായി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകർ സഹോദരിക്ക് ഒരു തരി പൊന്ന് എന്ന പദ്ധതിയിലൂടെ ഒരു കോടി നാൽപ്പത് ലക്ഷം രൂപ സമാഹരിച്ചിരുന്നു. സ്ത്രീശക്തി വിചാരിച്ചാൽ ഒന്നും അസാധ്യമല്ല എന്നതിന്റെ തെളിവാണിത്. ഈ ​ദൗത്യം നിറവേറ്റിയ സ്ത്രീജനങ്ങളെ ​അഭിനന്ദിക്കുന്നതായും ​ഗവർണർ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 വനിതകൾക്ക് 1 ലക്ഷം രൂപ നൽകാൻ വേണ്ടിയാണ് 1 കോടി രൂപയുടെ ധനശേഖരണം നടത്തിയത്. എന്നാൽ ഇതിലേക്കായി 110 അപേക്ഷകൾ ലഭിച്ചിരുന്നു. ഈ 110 പേർക്കും സഹായം നൽകുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തന്റെ അധ്യക്ഷ പ്രസം​ഗത്തിൽ പ്രഖ്യാപിച്ചു. ആത്മീയത എന്നത് സാഹോദര്യത്തിൽ അടിസ്ഥാനപ്പെട്ടതാണ്. സാഹോദര്യമുള്ളിടത്ത് ആത്മീയതയുണ്ട്. നമ്മൾ ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും കൂടി ചെയ്ത് കൊടുക്കാൻ ശ്രമിച്ചാൽ സമൂഹത്തിൽ തുല്യതവരും. അത്തരം വീക്ഷണത്തിലേക്ക് സഭയും സമൂഹവും മാറണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.

മല​ങ്കര ഓർത്തഡോക്സ് സഭ സമൂഹത്തിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾ പരി​ഗണിച്ച് പശ്ചിമബം​ഗാൾ ​ഗവർണറുടെ എക്സലൻസ് അവാർഡ് സഭയ്ക്ക് സമ്മാനിക്കുന്നതായി ​ഗവർണറുടെ എ.ഡി.സി മേജർ കുമാർ പ്രഖ്യാപിച്ചു. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം പരിശുദ്ധ കാതോലിക്കാബാവക്ക് ഡോ.സി.വി ആനന്ദബോസ് സമ്മാനിച്ചു. വിവാഹ  ധനസഹായത്തിന്റെ ചെക്ക് പെൺകുട്ടികൾക്ക് വേണ്ടി റവ.ഫാ.ജോൺ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പാ ​ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് മണവാട്ടിക്കൊരു പുടവ എന്ന പദ്ധതിയിലൂടെ ശേഖരിച്ച 100 വിവാഹ സാരികൾ മർത്തമറിയം സമാ​ജം മാവേലിക്കര ഭ​ദ്രാസന സെക്രട്ടറിയും മുതിർന്ന അം​ഗവുമായ മേരി വർ​ഗീസ് ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി.

പരിശുദ്ധ കാതോലിക്കാബാവായുടെ 76 ആം ജൻമദിനത്തോട് അനുബന്ധിച്ചുള്ള പിറന്നാൾ കേക്ക് ചടങ്ങിൽ പരിശുദ്ധബാവായും ഗവർണറും ചേർന്ന് മുറിച്ചു. സഹോദരൻ പദ്ധതിയുടെ സുവനീർ ​ഗവർണർ പ്രകാശനം ചെയ്തു. ഡോ.സി.വി ആനന്ദബോസിന്റെ പുസ്തകങ്ങളായ ഞാറ്റുവേല, പുത്തനാട്ടം എന്നിവയുടെ പ്രകാശനകർമ്മവും വേദിൽ നടന്നു. സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ചടങ്ങിന് സ്വാ​ഗതം ആശംസിച്ചു. യാക്കോബ് റമ്പാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നന്ദിരേഖപ്പെടുത്തി. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് അന്തിമ അംഗീകാരമായി....

അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന...

സംസ്ഥാനത്ത് 5 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില...

ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതപരിഷ്‌കാരം ; യാത്രക്കാർ ആശയക്കുഴപ്പത്തിൽ

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിൽ ഗതാഗതപരിഷ്‌കാരം ബുധനാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങിയെങ്കിലും...