റാന്നി: ഫെബ്രുവരി 5 മുതൽ പമ്പാ മണപ്പുറത്ത് നടന്നുവന്ന 30 -ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷന് ഭക്തി സാന്ദ്രമായ പര്യവസാനം. അഞ്ചാം ദിവസമായ ഇന്ന് രാവിലെ 10.30ന് ഗുരുവിന്റെ മാതൃക എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് 1.30ന് അമൃത നൃത്തവിദ്യാലയം, മോതിരവയൽ കനകാംഗി നൃത്തസംഘം എന്നിവർ ചേർന്ന് നൃത്താവിഷ്കാരം നടത്തി. 3 ന് നടന്ന കൺവെൻഷൻ സമാപന സമ്മേളനം റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയായി. മുൻ എം.എൽ.എ രാജു ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.
കെ.എസ് ഗോപി, പി.ആർ. പ്രമോദ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി, ജി.ഡി.പി.എസ് റാന്നി മണ്ഡലം പ്രസിഡന്റും സ്വാഗതസംഘം കൺവീനറുമായ പി.എൻ.സന്തോഷ് കുമാർ, വനിതാ സംഘം അഡ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര മോഹൻദാസ്, യൂത്ത് മൂവ്മെന്റ് കൺവീനർ ദീപു കണ്ണന്നുമൺ, യൂത്ത് മൂവ്മെന്റ് വൈസ് ചെയർമാൻ സൂരജ് വയറൻമരുതി, പോലീസ് ഓഫീസ്സേഴ്സ് അസോസിയേഷൻ പത്തനംതിട്ട സെക്രട്ടറി കെ.ബി. ബിജു, പ്രമോദ് വാഴാംകുഴി എന്നിവർ പ്രസംഗിച്ചു. മികച്ച സംഭരംഭകനെന്ന നിലയിലും പി.എച്ച്.ഡി കരസ്ഥമാക്കിയതിനും അജയ് ഹാച്ചറി എം.ഡി ഡോ. പി.വി ജയന് കൺവൻഷൻ വേദിയിൽ അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം മനോജ് കുമാർ ആദരവ് നൽകി. സ്വാഗതസംഘം രക്ഷാധികാരി വി.കെ വാസുദേവൻ വയറൻമരുതി ചികിത്സാ ധന സഹായം നൽകി. സ്വാഗതസംഘം വൈസ് ചെയർമാൻ സി.ജി വിജയകുമാർ അവാർഡ് ദാനം നിർവഹിച്ചു. രാജു ഏബ്രഹാം അനുമോദനവും സ്കോളർഷിപ്പ് വിതരണവും നടത്തി. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴി എന്നിവര്‍ പ്രസംഗിച്ചു.