കോട്ടയം : കേരളത്തില്‍ നിന്നുള്ള നിവേദനങ്ങളും കത്തുകളും പരിശോധിച്ച് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോസ് രാജ് ഭവനില്‍ സൈബര്‍ സംവിധാനം ഏര്‍പ്പെടുത്തി. ഗവര്‍ണറുടെ എഡിസിയും ഐറ്റി വിദഗ്ദ്ധനുമായ മേജര്‍ നിഖില്‍കുമാറിനായിരിക്കും ഇതിന്‍റെ ഏകോപന ചുമതല. [email protected] എന്ന ഇമെയില്‍ ഐഡിയിലാണ് കത്തുകള്‍ അയയ്‌ക്കേണ്ടത്.
ഒന്നാം ദിവസം ലഭിച്ച ഏഴ് അപേക്ഷകള്‍ക്ക് ഉടന്‍ മറുപടി നല്‍കിയതായി മേജര്‍ നിഖില്‍ കുമാര്‍ അറിയിച്ചു. മലയാളത്തില്‍ അയയ്ക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് വരെ ഇംഗ്ലീഷില്‍ അപേക്ഷകള്‍ അയയ്ക്കണം എന്ന് രാജ്ഭവന്‍ അഭ്യര്‍ത്ഥിച്ചു. മലയാളം കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തും.
ഗവര്‍ണറുടെ അധികാര പരിധിയിലുള്ള അപേക്ഷകളില്‍ അടിയന്തര തീരുമാനം ഗവര്‍ണര്‍ എടുക്കും. അല്ലാത്തവ ബന്ധപ്പെട്ടവര്‍ക്ക് മേല്‍നടപടിക്കായി ഗവര്‍ണറുടെ ശുപാര്‍ശയോടു കൂടി അയച്ചുകൊടുക്കും. ഐറ്റി മേഖലയിലൂടെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി ആനന്ദബോസ് തുടങ്ങിയ നൂതന ആശയമായ ഡി 2 പി (ഡയറക്‌ട് ടു പീപ്പിള്‍) എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണ് കോട്ടയം പ്ലാറ്റഫോം.
മാസത്തിലൊരിക്കല്‍ ഗവര്‍ണറുമായി ജനങ്ങള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും രാജ്ഭവന്‍ അറിയിച്ചു. നാട്ടുകൂട്ടം എന്നാണ് ഈ പരിപാടിയുടെ പേര്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , റോബോട്ടിക്‌സ് എന്നിവയുടെ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തി ജനങ്ങളുമായിട്ട് നേരിട്ട് ബന്ധപ്പെടാനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. രാജ്ഭവനില്‍ സാമാന്യ ജനങ്ങള്‍ക്ക് നിയന്ത്രിതമായ പ്രവേശനം നല്‍കാനുള്ള തീരുമാനവും ഡി 2 പി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.